അമ്പലപ്പുഴ: വയലാർ രവി എം.പി യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കരുമാടി ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്ന് കൊടുത്തു. വയലാർ രവി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ജില്ലാ പഞ്ചായത്ത് അംഗം എ. ആർ.കണ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ബിന്ദുബൈജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ആർ.ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശോഭാ ബാലൻ, രതിയമ്മ, കരുമാടി മുരളി ,ഡി.എം. ഒ എസ്. ഷീബ, മെഡിക്കൽ ഓഫീസർ ഡോ.ഡാർളി ജെയിംസ് എന്നിവർ പങ്കെടുത്തു.