ms-balakrishnan

പൂച്ചാക്കൽ : കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാണാവള്ളി 16-ാം വാർഡിൽ മുട്ടിപ്പറമ്പ് വീട്ടിൽ എം.എസ്.ബാലകൃഷ്ണൻ (72) മരിച്ചു.

എസ്.എൻ.ഡി.പി.യോഗം 574-ാം നമ്പർ പാണാവള്ളി ശാഖയുടെ മുൻ സെക്രട്ടറിയും തളിയാപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹത്തിന് തുടർചികിത്സയിലായിരുന്നു. ഭാര്യ: സതി. മക്കൾ: സനോജ്, സജിത്ത്. മരുമക്കൾ: രശ്മി, വനിത.