 12 റോഡുകൾക്ക് വൈറ്റ് ടോപ്പിംഗ് ടെക്നോളജി


ആലപ്പുഴ: നഗരപാത വികസന പദ്ധതി (സിറ്റി റോഡ് ഇപ്രൂവ്മെന്റ് പ്രൊജക്ട്) പ്രകാരം നിർമ്മിക്കുന്ന 20 റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. വൈറ്റ് ടോപ്പിംഗ് എന്ന നൂതന വിദ്യ ഉപയോഗിച്ചാണ് 12 റോഡുകൾ നിർമിക്കുന്നത്. ആലപ്പുഴ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുന്ന
18 പ്രധാന റോഡുകളും ഇതിൽ ഉൾപ്പെടും. ഉദ്ഘാടന ചടങ്ങിൽ എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡുകളുടെ ശൃംഖലയിൽ 20 ഇടനാഴികളാണുള്ളത്. നഗരപാത വികസന പദ്ധതി പ്രകാരം 55.21 കോടിയാണ് ഈ ശൃംഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. നഗര റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് പുറമെ ഫുട്പാത്തുകൾ, അഴുക്കുചാലുകൾ, തെരുവ് വിളക്കുകൾ, അടയാളങ്ങൾ, കാൽനട യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ എന്നിവയോട് കൂടിയാകും റോഡുകളുടെ നിർമ്മാണം.

കൈതവന മുതൽ പോലീസ് ഔട്ട്‌പോസ്റ്റ് വരെയുള്ള റോഡ് നിർമ്മാണത്തിന് 49 ലക്ഷമാണ് ചെലവ്. വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു 2.8 കോടി ചെലവിലാണ് ശവക്കോട്ടപ്പാലം -വൈഎംസിഎ-പൊലീസ് ഔട്ട്‌പോസ്റ്റ് റോഡ് നിർമ്മിക്കുന്നത്.

...................................

# റോഡുകളും അനുവദിച്ച തുകയും

 ചുടുകാട് ജംഗ്ഷൻ - പുലയൻവഴി -വെള്ളക്കിണർ - വഴിച്ചേരി പാലം (5.47 കോടി)

 തിരുവമ്പാടി ജംഗ്ഷൻ - റയിൽവേ സ്റ്റേഷൻ - ബീച്ച് റോഡ് (2.51 കോടി)

 വലിയകുളം ജംഗ്ഷൻ -കളക്ടറേറ്റ് ജംഗ്ഷൻ - കൊമ്മാടി ജംഗ്ഷൻ റോഡ് (2.73 കോടി)

 കൊമ്മാടി ജംഗ്ഷൻ - കൈചൂണ്ടിമുക്ക് റോഡ് (2.9 കോടി)

 ജില്ലാക്കോടതി പാലം - സീറോ ജംഗ്ഷൻ റോഡ് (1.75 കോടി)

 കല്ലുപാലം മുപ്പാലം -ഇരുകരകളിലും റോഡ് (3.33 കോടി)

 ബീച്ച് പിച്ചു അയ്യർ - മുല്ലയ്ക്കൽ പഴവങ്ങാടി ജംഗ്ഷൻ റോഡ് (3.62 കോടി)

 ശവക്കോട്ടപ്പാലം മുതൽ വൈ.എം.സി.എ വരെയുള്ള റോഡ് (50 ലക്ഷം)

 തോണ്ടൻകുളങ്ങര - പുന്നമട റോഡ് (2.33 കോടി )

 ബാപ്പു വൈദ്യർ ജംഗ്ഷൻ- തുമ്പോളി റോഡ് (2.46 കോടി)

 ജനറൽ ആശുപത്രി - ബീച്ച് റോഡ് (5.24 കോടി)

 കോടതിപ്പാലം -പുന്നമട റോഡ് (5.49 കോടി)

 കെ.എസ്.ആർ.ടി.സി - ചുങ്കം റോഡ് (48 ലക്ഷം )

 പഴവീട് -തിരുവമ്പാടി റോഡ് (2 കോടി)

 ശവക്കോട്ടപ്പാലം -മുപ്പാലം -റെയിൽവേ സ്റ്റേഷൻ റോഡ് (3.2 കോടി)

 ശവക്കോട്ടപ്പാലം -മുപ്പാലം റോഡ് (1.89 കോടി )