മാവേലിക്കര: വയോധികർക്ക് വിശ്രമത്തിനായി മാവേലിക്കര നഗരസഭ പുതിയകാവിൽ പകൽവീട് തുറന്നു. നഗരസഭ അധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സതി കോമളൻ, കെ.ഗോപൻ, എസ്.രാജേഷ്, ആർ.രാജേഷ്‌കുമാർ, അജന്ത പ്രസാദ്, ലീലാമണി, പദ്മാകരൻ, സെക്രട്ടറി സനിൽ.എസ്, സ്മിത ശിവൻ എന്നിവർ പങ്കെടുത്തു.