മാവേലിക്കര : തഴക്കര അറന്നൂറ്റിമംഗലം എൽ.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇരുനിലകളിലായി 6 ക്ലാസ്സ്‌ മുറികളും വരാന്തയും അടങ്ങുന്നതാണ് കെട്ടിടം.