മാവേലിക്കര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറത്തികാട് ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി. ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലാൽ മാനപ്പുഴ അദ്ധ്യക്ഷനായി. എം.കെ.സുധീർ, സുരേഷ് കുമാർ കൃപ, ബിജു വർഗീസ്, ജീ.രാമദാസ്, പുതുശ്ശേരി രാധാകൃഷ്ണൻ, ഷാ പാറയിൽ, കമറുദ്ദീൻ, കെ.ബാബു, അഖിൽ വാഴുവേലിൽ, സജി യോഹന്നാൻ, ലിജോ സാം എന്നിവർ സംസാരിച്ചു.