മുതുകുളം : കെ.എം.മനോജിന്റെ പ്രഥമ നോവൽ "കീരി " യുടെ പ്രകാശനം നോവലിസ്റ്റ് കെ.കെ. സുധാകരൻ നിർവഹിച്ചു. സംഗീതജ്ഞൻ മണക്കാല ഗോപാലകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ .സുകുമാരപിള്ള ഉദ്‌ഘാടനം ചെയ്തു. രാജീവ്‌ പുരുഷോത്തമൻ നോവൽ പരിചയപ്പെടുത്തി .ജി.ശങ്കരപ്പിള്ള, അഡ്വ. എൻ.രാജഗോപാൽ, എൻ.ശ്രീകുമാർ, സി.വിജയൻ, അഡ്വ. അജികുമാർ,എസ്.കെ.ജയകുമാർ, റി.പ്രസന്നൻപിള്ള ,എസ്.സുഭാഷ് ബാബു,വിനീത മനോജ്‌ എന്നിവർ സംസാരിച്ചു .