ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പൂയം, ആയില്യം മഹോത്സവം ഇന്നും നാളെയുമായി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.

നിരോധനാജ്ഞ ഉള്ളതിനാൽ നാളെ ക്ഷേത്രം കോമ്പൗണ്ടിൽ 50 പേരെ മാത്രം പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകളോടെ ആയില്യ മഹോത്സവം നടക്കും. മറ്റ് ആഘോഷങ്ങളോ കലാപരിപാടികളോ അനുവദിക്കില്ല. 10നും 65 ഇടയിൽ പ്രയമുള്ളവർക്ക് മാത്രമേ കോമ്പൗണ്ടിൽ പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം പാലിക്കണം. കൈ കഴുകാൻ സോപ്പ്, വെള്ളം, സാനിട്ടൈസർ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. പ്രസാദ വിതരണം, സദ്യ എന്നിവ ഒഴിവാക്കേണ്ടതാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.