ആലപ്പുഴ: ഫോൺ നമ്പർ വഴിയുള്ള പണം കൈമാറ്റത്തിനിടെ, നമ്പർ തെറ്റി തന്റെ അക്കൗണ്ടിലെത്തിയ പണം ഉടമയ്ക്ക് തിരികെ നൽകി പൊലീസ് ഡ്രൈവർ മാതൃകയായി.

മലപ്പുറം ചെറുമുക്ക് ജിലാനി നഗർ സ്വദേശി, തിരൂരങ്ങാടി സ്വദേശിക്ക് മണി ട്രാൻസ്ഫർ ആപ്പ് വഴി അയച്ച 41,000 രൂപ ലഭിച്ചത് ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ഡ്രൈവർ അനീഷിന്റെ അക്കൗണ്ടിലേക്കാണ്. അനീഷ് നാല് വർഷം മുമ്പ് ഒഴിവാക്കിയ ഫോൺ നമ്പർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. വസ്തുതകൾ മനസിലാക്കിയ അനീഷ് ബന്ധപ്പെട്ട ബാങ്കിനെ വിവരങ്ങൾ ധരിപ്പിക്കുകയും, പണം യഥാർഥ ഉടമയ്ക്ക് ബാങ്ക് വഴി തിരികെ നൽകുകയുമായിരുന്നു.