ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ കൊവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു.

ചുനക്കര, പാലമേൽ, നൂറനാട്, വള്ളികുന്നം പഞ്ചായത്തുകളിലായി 27 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താമരക്കുളം മേക്കുംമുറി പരപ്പാടിയിൽ കിഴക്ക് നാരായണൻ നായർ (72) ആണ് ഇന്നലെ മരിച്ചത്. ഡയാലിസിസ് ചെയ്തിരുന്ന ഇദ്ദേഹം കൊവിഡ് ബാധിച്ചതോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താമരക്കുളത്ത് കഴിഞ്ഞ ദിവസം 119 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ 34 പേർക്കും ഇന്നലെ 65 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസമായി ചുനക്കര പഞ്ചായത്തിൽ 10 പേർക്കും, നൂറനാട്ട് 5 പേർക്കും , പാലമേലും വള്ളികുന്നത്തും 6 പേർക്കു വീതവുമാണ് രോഗം ബാധിച്ചത്.