pensioners

ചാരുംമൂട് : സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് സബ് ട്രഷറിക്കുമുന്നിൽ പ്രതിഷേധ സമരം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജില്ലാ കമ്മിറ്റിയംഗം നസീർസീദാർ, സുരേന്ദ്രൻ പിള്ള , വിജയമ്മ, രാമചന്ദ്രൻ , ഹനീഫ്, തുളസീഭായി തുടങ്ങിയവർ സംസാരിച്ചു.