hall

മാന്നാർ : ബുധനൂർ ഗ്രാമപഞ്ചായത്ത് എണ്ണയ്ക്കാട് കൈരളി ഗ്രന്ഥശാലയ്ക്ക് സമീപം നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ സമർപ്പണം ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്തിന് കിട്ടിയ വിവിധ അവാർഡ് തുകകൾ കൊണ്ടാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ അംബിക കുറുപ്പ്, ശോഭ മഹേശൻ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളായ ആർ. സുരേന്ദ്രൻ, ശശിധരൻ പിള്ള, അഡ്വ. ജി ഉണ്ണികൃഷ്ണൻ, ജി. മോഹനൻ, ബി.സനൽകുമാർ എന്നിവർ പങ്കെടുത്തു.