മാന്നാർ: സ്വാതന്ത്ര്യ സമര സേനാനി മാന്നാർ സാഹിബിന്റെ സ്മരണക്കായി നിർമ്മിച്ച റോഡ് നാടിനു സമർപ്പിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് വിഷവർശ്ശേരിക്കരയിൽ നിന്ന് മാന്നാർ സാഹിബിന്റെ വസതിയിലേക്കാണ് റോഡ്.
പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കലാധരൻ കൈലാസം അദ്ധ്യക്ഷത വഹിച്ചു . ചാക്കോ കയ്യത്ര, അജീഷ് കോടാകേരിൽ എന്നിവർ
പങ്കെടുത്തു.