ചേർത്തല: ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് ചേർത്തലയിലെത്തും. നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിലേക്ക് വരുന്നവരെ സുരേന്ദ്രൻ സ്വീകരിക്കും. രാവിലെ 11 ന് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനാകും.