അരൂർ: മിനിലോറിയിടിച്ചു സൈക്കിൾ യാത്രികന് പരിക്കേറ്റു. അരൂർ പഞ്ചായത്ത് 9-ാം വാർഡ് നികർത്തിൽ ജോഷി (46) യ്ക്കാണ് പരിക്കേറ്റത്. നെട്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അരൂർ എസ്.എൻ.നഗറിന് സമീപം വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോഷി.ആലപ്പുഴയിൽ നിന്നും ആലുുവയിലേക്ക് പോകുകയായിരുന്ന മിനിലോറിയാണ് ഇടിച്ചത്.