അരൂർ: വർദ്ധിച്ചു വരുന്ന അപകടങ്ങൾക്കെതിരെ അരൂർ പൊലീസിന്റെ നേതൃത്യത്തിൽ ദേശീയ പാതയിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലാക്ക് സ്പോട്ട് ആയ അരൂർ പള്ളി ജംഗ്ഷൻ മുതൽ അരൂർ അമ്പലം വരെ "ഇനിയൊരു ജീവനും പൊലിയില്ല, ഇനിയൊരു കുടുംബവും അനാഥമാകില്ല ' എന്ന മുദ്രാവാക്യമുയർത്തി ഒരു മണിക്കൂറാണ് ബോധവൽക്കരണം നടത്തിയത്. ജില്ലാ പൊലിസ് മേധാവി പി.എസ്.സാബു ഉദ്ഘാടനം ചെയ്തു. അരൂർ സി.ഐ.കെ.എസ്.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.പി.രാജൻ, ചേർത്തല ഡി.വൈ.എസ്.പി.സുഭാഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചന്ദ്രബാനു, അരൂർ എസ്.ഐ. ജേക്കബ്, പഞ്ചായത്തംഗങ്ങളായ എ.എ.അലക്സ്, കെ.എ.ജോളി, ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.