ഹരിപ്പാട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചെന്റ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. നടേശന്റെ ഒന്നാം ചരമവാർഷികാചരണം ഹരിപ്പാട് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ നടന്നു. യുണിറ്റ് പ്രസിഡന്റ് സുരേഷ് ഭവാനി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ട്രഷറർ ബിജു ഇസ്മയിൽ, ഗണേശൻ പാളയത്തിൽ, അയ്യപ്പൻ കൈപ്പളളിൽ, ബൈജു വാഴപ്പള്ളിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.