ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് സമീപം, ബൈക്കിൽ റോഡ് മുറിച്ചുകടന്നയാളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം തെറ്റി ടാങ്കറിൽ ഇടിച്ചതിനെത്തുടർന്ന് ഇരു വാഹനങ്ങളും സമീപത്തെ ചതുപ്പിലേക്കു മറിഞ്ഞു. ആർക്കും പരിക്കില്ല.

ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ അക്ഷയ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു കാറോടിച്ചിരുന്നത്. പെട്ടെന്ന് ബൈക്ക് യാത്രികൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയത്. കൊല്ലത്തു നിന്നു ഒഴിഞ്ഞ പാചകവാതക സിലിണ്ടറുകളായി വരികയായിരുന്നു ലോറി.