ആലപ്പുഴ: രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മണ്ണഞ്ചേരി കത്തിച്ചിറ വീട്ടിൽ ശ്രീഹരി (19) ആണ് ഇന്നലെ രാവിലെ മണ്ണഞ്ചേരി സ്കൂൾ കവലയിൽ നിന്ന് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ പ്രിയലാൽ, മുഹമ്മദ് സുധീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഫാറുക്ക് അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയകുമാർ, റ്റി. അനിൽ കുമാർ, ഷെഫീക്ക്, സുരേഷ് ഉണ്ണികൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രശ്മി. വി എന്നീവരും സംഘത്തിൽ ഉണ്ടായിരുന്നു.