ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ആൻജിയോഗ്രാഫി, ആൻജിയോ പ്ലാസ്റ്റി എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ തടസമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സൂപ്രണ്ട് പറഞ്ഞു.