ആലപ്പുഴ: കോൺഗ്രസ് കിടങ്ങാംപറമ്പ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ ബേബി, മുനിസിപ്പൽ കൗൺസിലർ ഐ. ലത, പ്രവാസി ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ കെ.പദ്മകുമാർ, തത്തംപള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടോമി,വാർഡ് പ്രസിഡന്റ് വേണു, അനുരഞ്ജൻ, ജെയിംസ് എന്നിവർ സംസാരിച്ചു.