ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ അനിൽ അമ്പാടി, ഇ.കെ.രവി, കെ.ആർ.മോഹനൻ ബുധനൂർ, എം.പി.സുരേഷ്, കെ.ആർ.മോഹനൻ കൊഴുവല്ലൂർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. എസ്.ദേവരാജൻ സ്വാഗതവും ബി.ജയപ്രകാശ് തൊട്ടാവാടി നന്ദിയും പറഞ്ഞു.