മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാല മൂട്ടിൽ, വനിതാ സംഘം ഭാരവാഹികളായ ശശികല രഘുനാഥ്, സുജാത നുന്നു പ്രകാശ്, പുഷ്പ ശശികുമാർ ,ശാഖ ഭാരവാഹികളായ സോമരാജൻ, ചന്ദ്രൻ കണ്ണംമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ഇരമത്തൂർ 1926 ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ ശാഖാ പ്രസിഡന്റ് കെ.വാസു ഐക്കര സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല നന്ദിയും പറഞ്ഞു.