കുട്ടനാട്: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കുട്ടനാട് സൗത്ത്, നോർത്ത് ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് പുത്തൽ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അരുൺ വിജയൻ, ലിബു പി ജോൺ, പുരുഷൻ, സ്വാമി കുഞ്ഞുമോൻ, ഗീതാ നടേശൻ, ചന്ദ്രമതി പ്രസന്നൻ, അനൂപ് മണിയൻ, അർച്ചന വിജയൻ, തോമസ്, ജേക്കബ്, തോബിയാസ് എന്നിവർ പ്രസംഗിച്ചു.