പല്ലന : എസ്.എൻ.ഡി.പി യോഗം 541ാം നമ്പർ പല്ലന ശാഖയിൽ പഠനോപകരണ വിതരണവും അവാർഡുദാനവും കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.രാജേഷ് ചന്ദ്രൻ അവാർഡ് വിതരണം നടത്തി. പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ നിർവഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കീർത്തി പ്രസന്നനെ ആദരിച്ചു. ബിജു എസ്.,കെ.അശോകൻ,കെ.ഭാസി,എം.മോഹനൻ,വി.ലാലി,നിഷ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കുമാരകോടി ബാലൻ സ്വാഗതവും ബി.കവിരാജൻ നന്ദിയും പറഞ്ഞു.