ആലപ്പുഴ: ജില്ലയിൽ ഇന്നലെ 696 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 9048 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്ത് നിന്നും മൂന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 683പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 549 പേരുടെ പരിശോധാഫലം നെഗറ്റീവ് ആയതോടെ രോഗമുക്തരായവരുടെ എണ്ണം 28, 400ആയി . മാരാരിക്കുളം സ്വദേശി ജോർജ്(87), ചേർത്തല സ്വദേശിനി ക്രിസ്(30), ചേർത്തല സ്വദേശി സോമസുന്ദര പിള്ള(53), കരുവാറ്റ സ്വദേശി ബാലകൃഷ്ണൻ(69)എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.
ജില്ലയിൽ നിരീക്ഷത്തിലുള്ളവർ:14,096
വിവിധ ആശുപത്രികളിലുള്ളവർ: 6382
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 273