അമ്പലപ്പുഴ:തോട്ടപ്പള്ളി മലയിൽതോട് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ തീരുമാനമായില്ല. കൃഷി ഭവന് മുന്നി​ൽ പാടശേഖരത്തിലെ കർഷകർ നടത്തി​യ സത്യാഗ്രഹ സമരത്തെ തുടർന്ന് പുറക്കാട് പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തി​ൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അഡ്വ.വി .എസ്. ജിനുരാജ്, നിജ അനിൽകുമാർ,പാഡി​ മാർക്കറ്റിംഗ് ഓഫീസർ രാജേഷ്, കൃഷി അസി. ഡയറക്ടർ ഷബീന, കൃഷി ഓഫീസർ മനോജ് എബ്രഹാം, പാടശേഖര സമിതി ഭാരവാഹികളായ ഇല്ലിച്ചിറ അജയകുമാർ, എസ് .സീമോൻ, മജ്നു, പ്രഭാകരൻ എന്നിവർ പങ്കെടുത്തു. കർഷകരുടെ പൊതുയോഗം നാളെ രാവിലെ ഒറ്റപ്പനയിൽ കൂടി ഭാവി സമര പരിപാടികൾ തീരുമാനിക്കുമെന്ന് പാടശേഖര സമിതി അറിയിച്ചു.