ആലപ്പുഴ: നഗരസഭാംഗമായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ചെയർമാൻ ഇല്ലിയ്ക്കൽ കുഞ്ഞുമോന് യൂത്ത് കോൺഗ്രസ് ആലപ്പുഴ,അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.സി.സി ഹാളിൽ നടന്ന സ്വീകരണ യോഗം കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി.മേഘനാഥൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയി, എം. പി മുരളീകൃഷ്ണൻ, ധനപാലൻ, വിഷ്ണു ഭട്ട്, അൻസിൽ ജലീൽ, വിഷ്ണു സനൽ, നിഷാദ്, മുനീർ റഷീദ്, മുനീർ തുടങ്ങിയവർ സംസാരിച്ചു.