ഹരിപ്പാട്: എസ്.എൻ.ഡി.പി .യോഗം കാർത്തികപ്പള്ളി യൂണിയനിൽ ആർ ശങ്കർ അനുസ്മരണം നടന്നു. യൂണിയൻ ആസ്ഥാനത്ത് ശങ്കറിന്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.ആർ. രാജേഷ് ചന്ദ്രൻ, എസ്.എൻ.ഡി.പി. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ പ്രൊഫ. സി.എം. ലോഹിതൻ,യൂണിയൻ കൗൺസിൽ അംഗങ്ങളായ പി. ശ്രീധരൻ. റ്റി.മുരളി, ഡി .ഷിബു ,പി.എസ്. അശോക് കുമാർ, എന്നിവർ നേതൃത്വം നൽകി.