മുതുകുളം : പ്രവാസികളോട് വാഗ്‌ദാന ലംഘനം നടത്തി വരുന്ന ഇടത് പക്ഷസർക്കാർ രാജിവെച്ചൊഴിയണമെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് ആവശ്യപ്പെട്ടു.. പ്രവാസി കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റ് സദാശിവനാചാരിയുടെ നേതൃത്വത്തിൽ കണ്ടല്ലൂർ കോൺഗ്രസ് ഭവനിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയപ്രകാശ്. ഡി.സി.സി. വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.രാജഗോപാൽ, പി.ടി.ബേബിലാൽ, മഠത്തിൽ വിജയകുമാർ, പുതുശ്ശേരി രാധാകൃഷ്ണൻ , ബി.ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു .