ഹരിപ്പാട്: എസ്.എൻ. ഡി.പി യോഗം ചേപ്പാട് യൂണിയനിൽ ആ.ശങ്കർ അനുസ്മരണം നടന്നു. യൂണിയൻ പ്രസിഡന്റ് സലികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ ശ്രീനിവാസൻ, ഡി.ധർമരാജൻ, കൗൺസിൽ അംഗങ്ങളായ എസ്.ജയറാം, പി.എൻ. അനിൽകുമാർ, പത്തിയൂർ ബിജു, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ജിതിൻ ചന്ദ്രൻ, അഡ്വക്കറ്റ് അമൽരാജ്, എന്നിവർ പങ്കെടുത്തു. യോഗത്തിന് അഡ്വക്കേറ്റ് യു ചന്ദ്രബാബു നന്ദി പറഞ്ഞു.