photo

ചേർത്തല:സി.പി.എം, കോൺഗ്രസ് പാർട്ടികളിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്കെത്തിയവരെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്വീകരിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 50 പേരാണ് ബി.ജെ.പിയിലേക്ക് എത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ,പി.കെ. വാസുദേവൻ,ഡി.അശ്വിനീദേവ്, എസ്.പത്മകുമാർ,എം.എസ്.ഗോപാലകൃഷ്ണൻ,അരുൺ.കെ.പണിക്കർ,കെ. പ്രേംകുമാർ, സാനു സുധീന്ദ്രൻ,ശ്രീദേവി വിപിൻ, ഹരി വയലാർ എന്നിവർ പങ്കെടുത്തു.