മാവേലിക്കര: കരസേനാംഗങ്ങളുടെ പെൻഷൻ വെട്ടിക്കുറക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാർ തള്ളിക്കളയണമെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. പെൻഷൻ വെട്ടികുറക്കുന്ന നടപടി സേനാംഗങ്ങളുടെ മനോവീര്യത്തെ കെടുത്തുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.