ചേർത്തല:ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് റിട്ട.പ്രിൻസിപ്പൽ പെരുന്നേർമംഗലം ആറാട്ടുകുളം എ.സി ജോസഫ് (80) നിര്യാതനായി സംസ്‌കാരം നടത്തി.1970ൽ ഇക്കണോമികസ് അദ്ധ്യാപകനായി സെന്റ് മൈക്കിൾസ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ജോസഫ് 1989 മുതൽ 95 വരെ പ്രിൻസിപ്പലായിരുന്നു.തുടർന്ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.ഭാര്യ:പരേതയായ അർത്തുങ്കൽ കോയിപ്പറമ്പിൽ റീത്താമ്മ ജോസഫ്.മക്കൾ: അലൻ ജോസഫ്( അമേരിക്ക), അഡ്വ, ബെൻ ജോസഫ്, (നോട്ടറി,ആലപ്പുഴ), കോളിൻഎറിക്( ബാംഗ്ലൂർ), ഡയൻജോസഫ്( ഉദയ ബാങ്കേഴ്‌സ്), ഐലിൻ ജോസ്( അദ്ധ്യാപിക സെന്റ് അഗസ്റ്റിൻസ്,മാരാരിക്കുളം),ഫോസ്റ്റിൻ ജോസഫ്( കാനഡ).മരുമക്കൾ:അമൂല്യ അലൻ( നൈപുണ്യ കോളേജ് ചേർത്തല),അനീമോൾ ബെൻ,എറിക്( ഇന്ത്യൻ റെയിൽവേ,ബാംഗ്ലൂർ), കവിത ഡയൻ, ജോസ് കുമാർ ( നവ്യ ബാങ്കേഴ്‌സ്),അനില ഫോസ്റ്റിൻ.