mvd

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനക്ക് ഇനി ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളിൽ എത്തും. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്അഞ്ച് ഇലക്ട്രിക് കാറുകളാണ് ലഭിച്ചിട്ടുള്ളത്. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനും പാർക്കിംഗ് സൗകര്യവും ആലപ്പുഴ സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആറ് ടീമുകൾ ജില്ലയിൽ പരിശോധന നടത്തുന്നുണ്ട്.