ജില്ലയിലെ റോഡപകടങ്ങൾ കുറയുന്നു
ആലപ്പുഴ: ജില്ലയിൽ റോഡപകടനിരക്ക് കുത്തനെ കീഴോട്ടെന്ന് ഒൗദ്യോഗിക കണക്കുകൾ. ഏറെ ആശ്വാസം പകർന്ന് ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 2008 റോഡ് അപകടങ്ങളിലായി 187 മരണങ്ങളാണ് സംഭവിച്ചത്. 2019ൽ ഇതേ കാലയളവിൽ 2984 അപകടങ്ങളിലായി 338 ജീവനുകൾ പൊലിഞ്ഞിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് അപകടങ്ങൾ 32.7 ശതമാനവും മരണങ്ങൾ 44.7 ശതമാനവും കുറവ് രേഖപ്പെടുത്തി. കൊവിഡ് സാഹചര്യിലുള്ള പൊതുവായ നിയന്ത്രണങ്ങൾ മൂലം നിരത്തുകളിൽ വാഹനങ്ങൾ കുറയുന്നുതാണ് കാരണമെന്നാണ് വിലയിരുത്തൽ.
സേഫ് കേരളാ സ്‌ക്വാഡ് ഒക്ടോബർ മാസം നടത്തിയ വാഹന പരിശോധനയിൽ 1348 വാഹനങ്ങൾക്കെതിരെ കേസ് എടുത്തു പിഴ തുകയിൽ 30,62,440 രൂപാ ഫൈൻ ഈടാക്കുകയും ചെയ്തു. ഹെൽമറ്റ് ഉപയോഗിക്കാതിരുന്ന 385 പേർക്കെതിരെയും നികുതി അടക്കാത്ത 98 വാഹനങ്ങളും ഫിറ്റ്‌നസ് ഇല്ലാത്ത അഞ്ച് വാഹനങ്ങളും സൈലൻസറും മറ്റും രൂപമാറ്റം വരുത്തിയ 28 വാഹനങ്ങുളും ഫാൻസി നമ്പർ ബോർഡ് വച്ച 93 വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാത്ത 88 വാഹനങ്ങളും പിടികൂടി പിഴ ഈടാക്കി. ലൈസൻസ് ഇല്ലാത്ത 32പേർക്ക് എതിരെയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ആർപേർക്കെതിരെയും പേർക്കെതിരെയും മെബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച 26 പേർക്കെതിരെയും സീറ്റ് ബൽറ്റ് ധരിക്കാതെ യാത ചെയ്ത 30 പേർക്കെതിരെയും കേസെടുത്തു.
18 വയസിന് താഴെയുള്ള ചല കുട്ടികൾ മാതാപിതാക്കളുടെ അനുമതി.യോടെ വാഹനം ഓടിക്കുന്നുണ്ട്. ഇത്തരം കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
നാഷണൽ ഹൈവേയിൽ ബസ് ബേയിൽ നിറുത്താതെ മറ്റുള്ള സ്ഥലങ്ങളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെയും ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും.
വേണുഗോപാലൻ പോറ്റി,
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ