photo

ചേർത്തല:പള്ളിപ്പുറം കണ്ണങ്കേരി ചകിരി, കയർ ഉത്പാദക വ്യവസായ സഹകരണസംഘത്തിലെ തൊഴിലാളികൾക്ക് ഇലക്‌ട്രോണിക് റാട്ട് വിതരണംചെയ്തു. കേരള സ്റ്റേറ്റ് കയർമെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ കെ. പ്രസാദ് ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് സി.കെ.പ്രകാശൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടൻ,കെ.കെ.ഷിജി, തിരുനല്ലൂർ കയർസംഘം പ്രസിഡന്റ് സി.വി.സുരേന്ദ്രൻ,സംഘം സെക്രട്ടറി നിർമല എന്നിവർ സംസാരിച്ചു.