കറ്റാനം: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഫില്ലിൽ രണ്ടാം റാങ്ക് നേടിയ കറ്റാനം സ്വദേശി സിംജോ സാമുവൽ സഖറിയയെ ഇന്ദിര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. സാംസ്കാരിക വേദി പ്രസിഡന്റ് ടി.ടി സജീവൻ, യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ്, തഴക്കര മണ്ഡലം പ്രസിഡന്റ് മുരളി വൃന്ദാവനം, കെ.എസ്.യു ജില്ലാ സെക്രട്ടറി സുറുമി സാഹുൽ, രാജേഷ്, വിഷ്ണു, സജീവൻ, അഫീസ് എന്നിവർ സംസാരിച്ചു.