അമ്പലപ്പുഴ: തോട്ടപ്പള്ളി മലയിൽതോട് പാടശേഖരത്തിലെ നെല്ലുസംഭരണ വിഷയത്തിൽ അടിയന്തിര തീരുമാനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒറ്റപ്പനയിൽ ദേശീയപാത ഉപരോധിക്കാനും സമിതി യോഗം തീരുമാനിച്ചു.