വള്ളികുന്നം: ഇലിപ്പക്കുളം വിവേകാനന്ദ ആർട്സ് ആൻഡ് റേഡിയോ ക്ലബ്ബിന്റെയും സന്നദ്ധ സംഘടന കൂട്ടായ്മ (എ.സി.സി ഒ.കെ) കായംകുളം മണ്ഡലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൂനാട് പബ്ലിക് മാർക്കറ്റ്, വ്യാപാര സ്ഥാപനങ്ങൾ,പോലീസ് സ്റ്റേഷൻ, അക്ഷയ സെന്റർ, കെ.എസ് ഇ.ബി ഓഫീസ്, പെട്രേൾ പമ്പുകൾ,എ.ടി.എം കൗണ്ടറുകൾ, ഹോസ്പിറ്റലുകൾ, കൃഷി ഓഫീസ് തുടങ്ങി പൊതു സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. വള്ളികുന്നം എസ്.ഐ എ. ഷെഫീക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ദിനേഷ് കുമാർ, സെക്രട്ടറി അനിൽ തിലക്, സജീവ് റോയൽ, പൊലീസ് ഉദ്യോഗസ്ഥരായ സതീഷ് കുമാർ, അൻവർ സാദത്ത്, ഫിറോസ്, റിനു ഉമ്മൻ, ജീവകാരുണ്യ പ്രവർത്തകൻ ജോസഫ് പുത്തേത്ത്, അനിൽ വാസുദേവ്, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.