കറ്റാനം: തട്ടിപ്പിന് ഇരയായി മലേഷ്യയിൽ കുടുങ്ങിയ കറ്റാനം സ്വദേശികളെ നാട്ടിലെത്തിക്കുന്നതിന് ഫണ്ട്‌ സ്വരൂപിക്കാൻ ഡി.വൈ.എഫ്.ഐ കറ്റാനം മേഖല കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തും. കറ്റാനം സ്വദേശികളായ സുമേഷ്, രാഹുൽ എന്നിവരാണ് ഏജന്റിന്റെ ചതിയിൽപ്പെട്ട് മലേഷ്യയിൽ കുടുങ്ങിയത്. എ.എം ആരിഫ് എം.പി ഇടപെട്ട് ഇവരെ തിരികെ എത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കിയെങ്കിലും 81,000 രൂപയോളം ഫൈൻ അടയ്ക്കണം. ഈ പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്.