photo

ചേർത്തല: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈ​റ്റി ചേർത്തല താലൂക്ക് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ തങ്കി സെന്റ് റീത്താസ് മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസികൾക്ക് സൗജന്യമായി കൊതുകു വലകൾ വിതരണം ചെയ്തു.റെഡ് ക്രോസ് താലൂക്ക് ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ആശുപത്രി ഡയറക്ടർ സിസ്​റ്റർ ഷേർളി ആന്റണി ഏ​റ്റുവാങ്ങി.റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി വിനോദ് മായിത്തറ,തൈക്കൽ സത്താർ,സി.എമരി​റ്റ,സി.ആൻ സെന്റ്,സുരേഷ് മാമ്പറമ്പിൽ എന്നിവർ പങ്കെടുത്തു.