പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ഭാഗത്ത് തെരുവ് നായയുടെ കടിയേറ്റ് 9 പേർക്ക് പരിക്കേറ്റു. എട്ടു പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ 17-ാം വാർഡ് വെളിയിൽ വീട്ടിൽ മണിയെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാർ പിടികൂടി. തളിയാപറമ്പ്, എടപ്പങ്ങഴി, പി.കെ സ്റ്റോഴ്സ് പരിസരങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്