ranjith

ആലപ്പുഴ: പൂപ്പള്ളി ചമ്പക്കുളം റോഡിൽ മണിമലമുട്ട് പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. തോണ്ടൻകുളങ്ങര മുരുക നിവാസിൽ മുരുകന്റെ മകൻ രഞ്ജിത് (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3നായിരുന്നു അപകടം. ചമ്പക്കുളം പരുത്തിക്കളത്തിലുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോൾ മണിമല മുട്ട് പാലം ഇറങ്ങവേ ബൈക് തെന്നി മരത്തിൽ ഇടിക്കുകയായിരുന്നു. രഞ്ജിത്തിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 11ന് മരിച്ചു. മാതാവ്: ശാന്ത, ഭാര്യ: മീനു. സഹോദരി: രമ്യ