ആലപ്പുഴ: നഗരത്തിനു സമീപം മാമ്മൂട് ജംഗ്ഷനിൽ നിന്ന് 20 ഗ്രാം കഞ്ചാവുമായി ചേർത്തല സ്വദേശി ഗോകുലിനെ (27) നോർത്ത് പൊലീസ് പിടികൂടി. എസ്.ഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ എൻ.എസ്. വിഷ്ണു, ശ്യാം രാജ്, സാഗർ, ജോസഫ് ജോയി എന്നിവരടങ്ങിയ സംഘമാണ് ഗോകുലിനെ പിടികൂടിയത്. കരളകം സ്വദേശികളായ അനന്തു (23), വിജേഷ് (27), സുജൻ (23) എന്നിവരെ കഞ്ചാവ് വലിച്ചതിന് അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.