ചേർത്തല: സംസ്ഥാന യുവജന ക്ഷേമ ബോർഡും സൈക്ളിംഗ് ക്ലബ് ചേർത്തലയും ചേർന്ന് കൊവിഡ് ബോധവത്കരണ സന്ദേശവുമായി സൈക്കിൾ റാലി നടത്തി. യുവജന ക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം,മുഹമ്മ, കഞ്ഞിക്കുഴി,ചേർത്തല തെക്ക്, പട്ടണക്കാട്,വയലാർ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ചേർത്തല മുട്ടത്ത് സമാപിച്ചു. ചേർത്തല സി.ഐ പി.ശ്രീകുമാർ റാലിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.വിവിധ ഭാഗങ്ങളിൽ സുധർമ്മണി തമ്പാൻ,സി.വി.മനോഹരൻ,എസ്.സിനു,സി.ആർ.ബാഹുലേയൻ,എൻ.വി.തമ്പി തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവജന ക്ലബ്ബുകളും ജനപ്രതിനിധികളും സ്വീകരണങ്ങൾ നൽകി. ചേർത്തല സൈക്ലിംഗ് ക്ലബ് സെക്രട്ടറി ആദീഷ എം.ഷാജി,പ്രസിഡന്റ് കെ.കെ.സജി,പ്രോഗ്രാം കോ-ഓർഡിനേറ്റർ വിഷ്ണു ചിത്രൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.