obituary

ചേർത്തല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.ചേർത്തല മുനിസിപ്പൽ 29-ാം വാർഡ് ആലുങ്കൽച്ചിറ നാരായണനാണ് (72) മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ:പത്മജ.മക്കൾ:നവീൻകുമാർ,പ്രകാശൻ.മരുമക്കൾ:സുമി,സ്മിത.