durga

മാന്നാർ: ശുഭാനന്ദ ഗുരുദേവന്റെ കുട്ടമ്പേരൂർ ജന്മഭൂമിയിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ രണ്ടാം ഘട്ടം പുനരുദ്ധാരണ നിർമ്മാണങ്ങളുടെ ഉദ്ഘാടനം ഡോ. ഗീവർഗീസ് മോർ കൂറിലോസ് നിർവഹിച്ചു. രാജേഷ് ബുധനൂർ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം,
തൃക്കുരട്ടി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കലാധരൻ കൈലാസം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം, കുരട്ടിശ്ശേരിയിൽ അമ്മ ക്ഷേത്രം പ്രസിഡന്റ് സജി കുട്ടൻ, ഷാലു കുട്ടമ്പേരൂർ, രാധാമണി ശശീന്ദ്രൻ, വിജയാനന്ദൻ, സുന്ദരേശൻ, അപ്പുക്കുട്ടൻ കോന്നി,മനു മാന്നാർ, ഓമനക്കുട്ടൻ, വിനു വിജയൻ, വേണു, കണ്ണൻ, സുജിത്ത്, ഷാലു, ഉല്ലാസ് ഉത്തമൻ എന്നിവർ പങ്കെടുത്തു