krishi

പൂച്ചാക്കൽ: കുട്ടിക്കർഷകൻ മുഹമ്മദ് റസിന്റെ കരനെൽ കൃഷിയുടെ വിളവെടുപ്പ് എ.എം.ആരിഫ് എം.പി നിർവഹിച്ചു.

അരുക്കറ്റി വടുതല നദ് വത്ത് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ റസിൻ, ക്ലാസുകൾ ഓൺ ലൈൻ ആയതോടെയാണ് കൃഷി തുടങ്ങിയത്. നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയവയെല്ലാം കൃഷിയിടത്തിലുണ്ട്. പിതാവും അറബി അദ്ധ്യാപകനുമായ സുബൈറാണ് വഴികാട്ടി. സഹപാഠികളും അദ്ധ്യാപകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. എൺപത് സെൻ്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. സ്ഥലത്തിന്റെ മദ്ധ്യ ഭാഗത്തുള്ള തോട്ടിൽ മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. ജൈവ രീതിയാണ് അവലംബിക്കുന്നത്. പഞ്ചായത്തംഗം ബി.വിനോദ്, സെവൻസ് ഷെമീർ, മുഹമ്മദ്, മണിയൻ നായർ, പി.എം. സുബൈർ, മുരളി തുടങ്ങിയവർ വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു