തുറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന, കോടംതുരുത്ത് കടവിത്തറ വീട്ടിൽ രജിമോൻ - ശാന്ത ദമ്പതികളുടെ മകൻ അനന്തു (21) മരിച്ചു.ദേശീയപാതയിൽ കോടംതുരുത്ത് ബസ് സ്റ്റോപ്പിന് വടക്കുവശം ഒക്ടോബർ 31ന് വൈകിട്ടായിരുന്നു അപകടം. അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ വീട്ടിൽ നിന്ന് എരമല്ലൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ കാൽ നടയാത്രികനെ ഇടിച്ചു നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മീഡിയനിലേക്കു തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ അനന്തു മരടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. പരിക്കേറ്റ കാൽനട യാത്രികനെ കോട്ടയം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ: ജിത്തു.